ABOUT Dr. V.S SHARMA

Dr. V. Subrahmanya Sharma is an eminent Malayalam litterateur and connoisseur of fine arts and an epitome of Kerala culture. Suave and soft in speech, gentle in manner, Dr. Sharma has had a quite and dignified career in the Groves of Academe. Malayalam literature was his subject of specialisation, and he brought to bear on it his aesthetic sensibility. His literary criticism, which constitutes the bulk of his writings, is thus influenced by his sense of the beautiful and the good. In his writings, and especially in his numerous forewords (Avataarika) to the works of others, one finds a sense of sobriety, balance and proportion, an implied recognition of the labours put in, and a proper evaluation of the merits.

Dr. V.S SHARMA’S BOOKS

What Readers Are Saying

Upanishad Darsanam

ഉപനിഷദ്ദർശനം എന്ന ഈ ഗ്രന്ഥം ഉപനിഷദ് സാഹിത്യത്തിലേക്ക് സാമാന്യജനങ്ങളുടെ ശ്രദ്ധയാകർഷിക്കുന്ന ഒരു ഉത്തമ പഠനഗ്രന്ഥമാണ്. പ്രശസ്തമായ ദശോപനിഷത്തുകൾക്കു പുറമേ ശ്വേതാശ്വതരം, മഹാനാരായണം എന്നീ ഉപനിഷത്തുകളെയും മാണ്ഡൂക്യകാരികയെയും സംക്ഷിപ്തവും അഭിജ്ഞവുമായ രീതിയിൽ പരിചയപ്പെടുത്തുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. ഉപനിഷദ് പഠനത്തിന് ഒരു നല്ല പ്രവേശികയും അവസാനം ഉപനിഷത്തത്ത്വനിർധാരണാത്മകമായ ഒരു ഉപസംഹാരവും ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതിപാദ്യവിഷയത്തോടു തികച്ചും നീതി പുലർത്തിക്കൊണ്ടും പരമാവധി ലളിതമായും പഠനം നിർവഹിച്ചിരിക്കുന്നു.

– അക്കിത്തം

Upanishad Darshanam is the best book of its kind for learners that attracts the common people towards Upanishad literature. Apart from the ten well-known Upanishads ‘Shwethashwatharam’ ‘Mahanarayanam’ Upanishads and ‘Mandukakarika’ are concisely and lucidly introduced here. This Upanishad study is with a good preface and a conclusion defining the Upanishad principles. The study is done completely in justification with the subject matter treated with utmost simplicity

– Akkitham

Devayanam

അനായാസം വായിച്ചുപോകാവുന്ന ഈ ഗ്രന്ഥം ഒരു സംസ്കൃത ചിത്തനായ വ്യക്തിയുടെ ആകർഷകമായ ജീവിതകഥയാണ്. അത്യുന്നതങ്ങളായ ഗിരിശൃംഗങ്ങളെയോ കൂലംകുത്തി പായുന്ന പുഴകളെയോ സാഗരഗാംഭീര്യങ്ങളെയോ ഒന്നും ഇതിൽ തേടേണ്ടതില്ല. സ്വച്ഛന്ദമായി, ശാന്തമായി, മന്ദസ്മിതം തൂകുന്ന നുരകളും ചുഴികളും മാത്രം പ്രദർശിപ്പിച്ചുകൊണ്ട് ഒഴുകുന്ന ഒരു പുഴയോ, സുഗതമായ ഒരു മന്ദസമീരനെപ്പോലെ കാതിനും കണ്ണിനും മനസ്സിനും ജീവിതസൗന്ദര്യത്തിന്റെ പ്രകാശം പകർന്നു നൽകുന്ന അനുഭവസാന്ദ്രതയുടെ മൂർത്തരൂപമോ ആയ ഈ ദേവയാനം മലയാളികളായ വായനക്കാർക്ക് ലഭിക്കുന്ന നല്ല ഒരു സമ്മാനമാണ്.

– അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി

‘Devayanam’ – Dr. V. S. Sarma’s autobiography is a clear reflector of the life he navigated through. His life is a true indicator of the saying “Deep rivers move in silence.’ An effortlessly read work, ‘Devayanam’ unveils the fascinating life story of a civilized person.

-Aswathy Thirunal Gowri Lakshmibai Thampuratti

Bhogadevan Sringaraprakasham

സംസ്കൃത ഭാഷയില്‍ രചിക്കപ്പെട്ട ബൃഹദ് വിജ്ഞാനകോശമായ ശൃംഗാര പ്രകാശത്തിന്റെ മലയാള വ്യാഖ്യാനമാണ് ഈ കൃതി ഭാഷ, സാഹിത്യം, നാടകം, 64 കലകള്‍ തുടങ്ങിയ പഞ്ചമവേദ വിഷയങ്ങളെ അധികരിച്ചുള്ള ശൃംഗാര പ്രകാശത്തിന്റെ ഇന്ത്യന്‍ ഭാഷകളില്‍ പ്രസിദ്ധപ്പെടുത്തുന്ന പ്രഥമ വ്യാഖ്യാനം.ഭാഷാ-സാഹിത്യ-കലാകൂതികള്‍ക്ക് അറിവിനും ഉപരിപഠനത്തിനും അവലംബിക്കാവുന്ന പുസ്തകം

This work is the Malayalam interpretation of the large Encyclopedia ‘ Srimgara Prakasham’ written in Sanskrit. It is also the first of its kind, based on the five Veda topics like language, literature, drama, 64 art forms, etc. of the ‘Sringaraprakasham’ published in Indian languages. Aspirants in the pursuit of knowledge and higher education, language, literature, and arts can rely upon this work.

Devayanam

പുസ്തകം അത്യന്തം ഹൃദയസ്പർശിയായിട്ടുണ്ട്. പല ഭാഗങ്ങളും വായിക്കവേ എൻ്റെ കണ്ണുകൾ ഞാനറിയാതെ അശ്രുപൂർണ്ണങ്ങളായി.

-സി. പി. നായർ

The book was of utmost touching. As I was going through many of its pages, tears filled my eyes without notice.

-C. P. Nair

Devayanam

“Compiled your experiences and infinite knowledge in a small case as this book. There ought to be great effort behind it. It gives the feel of an Encyclopedia. A thousand folded hands to this blessed life fruitfully spent without whiling away even a second, acquiring knowledge and teaching.”

-Dr. Lakshmi Kumari

അങ്ങനെ അനന്തമായ അറിവിനേയും അനുഭവങ്ങളേയും ഈ ഒരു ചെറിയ പുസ്തക ചെപ്പിലാക്കിയിരിക്കുന്നു. വളരെ പാടുപെട്ടിരിക്കുമല്ലോ. ഒരു എൻസൈക്ലോപീഡിയയുടെ പ്രതീതി നൽകുന്നതായിരുന്നു. തൻ്റെ ജീവിതത്തിലെ ഒരു നിമിഷം വ്യർത്ഥമാക്കാതെ പഠിക്കാനും പഠിപ്പിക്കാനും ഉപയോഗിച്ച ധന്യ ജീവിതത്തിന്നു മുമ്പിൽ എൻ്റെ ഒരായിരം കൂപ്പുകൈ .

-ഡോ. ലക്ഷ്മി കുമാരി

Your contributions in the realms of Art & Literature are sublime and transcendent. It is doubtful to me whether any other subjects or branches in Malayalam exist untouched by your creativity during 1965-2018. Sharma sir’s ‘undrained golden pen’ has certainly created a vaster and commendable world of literature. The readers are always indebted to you for this great contribution.

-Padmavibhushan Dr. M. S. Valyathan

കലാസാഹിത്യ രംഗങ്ങളിൽ അങ്ങയുടെ സംഭാവനകൾ നിസ്തുലമാണ് 1963 മുതൽ 2018 വരെ അങ്ങയുടെ രചനാ ധാര സ്പർശിക്കാത്ത ശാഖകളും വിഷയങ്ങളും മലയാളത്തിൽ ഉണ്ടാകുമോ എന്ന് ഞാൻ സംശയിക്കുന്നു. എത്രയോ ബൃഹത്തും പ്രശംസാർഹവുമായ ഒരു സാഹിത്യ ലോകം അങ്ങയുടെ ‘മഷിയുണങ്ങീടാത്ത പൊൻപേന ‘ സൃഷ്ടിച്ചിരിക്കുന്നു. ഈ മഹത് സേവനത്തിന് സഹൃദയലോകം അങ്ങയോട് എപ്പോഴും കടപ്പെട്ടിരിക്കുന്നു.

-പത്മവിഭൂഷൻ എം എസ് വല്യത്താൻ

GALLERY